< Back
Kerala
കൊല്ലത്തു നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി
Kerala

കൊല്ലത്തു നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി

Web Desk
|
11 Jun 2022 8:28 AM IST

അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്നലെ മുതൽ കാണാതായിരുന്നു

കൊല്ലം: അഞ്ചൽ തടിക്കാട്ടിൽ കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. അൻസാരി-ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെ ഇന്നലെ മുതൽ കാണാതായിരുന്നു. വീടിനോട് ചേർന്നുള്ള റബർ തോട്ടത്തിൽ നിന്നാണ് കിട്ടിയത്.

ഇന്നലെ വൈകിട്ട് 6 മണിയോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മുഹമ്മദ് ഫർഹാനെ കാണാതായി. 12 മണിക്കൂറിലധികം നീണ്ട തിരച്ചിലിനൊടുവിലാണ് ഫർഹാനെ കണ്ടെത്തിയത്. വീട്ടിൽ നിന്ന് അരക്കിലോമീറ്റർ അകലെയുള്ള റബർത്തോട്ടത്തിൽ ടാപ്പിങിന് എത്തിയ തൊഴിലാളിയാണ് കുട്ടിയെ കണ്ടത്. പൊലീസ് എത്തി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടിൽ നിന്ന് അരക്കിലോ മീറ്റർ അകലെ ഫർഹാൻ എങ്ങനെ എത്തി എന്നതിൽ ദുരൂഹത തുടരുകയാണ്.

സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ബന്ധുക്കളും ചേർന്നാണ് ഇന്നലെ മുതൽ കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.



Similar Posts