< Back
Kerala
missing child,
Kerala

കാട്ടാക്കടയിൽ കത്ത് എഴുതിവെച്ച ശേഷം നാടുവിട്ട കുട്ടിയെ കണ്ടെത്തി

Web Desk
|
29 Sept 2023 12:13 PM IST

കെഎസ്ആർടിസി ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

തിരുവനന്തപുരം: കാട്ടാക്കടയിൽ കത്ത് എഴുതിവച്ച ശേഷം വീട് വിട്ട് പോയ എട്ടാം ക്ലാസുകാരനെ കണ്ടെത്തി. കെഎസ്ആർടിസി ബസിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു. നെയ്യാര്‍ ഡാമില്‍ പേയി മടങ്ങി വരികയായിരുന്നു കുട്ടി.

കാട്ടാക്കട സ്വദേശി അനിൽകുമാറിന്റെ മകൻ ഗോവിന്ദനെയാണ് കാണാതായത്. എന്റെ കളർ പെൻസിൽ എട്ട് എയിലെ സുഹൃത്ത് ആദിത്യന് നൽകണം. ഞാൻ പോകുകയാണെന്നുമാണ് കത്തിലുള്ളത്. ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സി.സി.ടി.വി പരിശോധിച്ചപ്പോള്‍ കുട്ടി നടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചത്. നീല ഷർട്ടും കറുത്ത പാന്റും ധരിച്ച് കുട ചൂടിപ്പോകുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.


Similar Posts