< Back
Kerala

Kerala
വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ; ഇവർ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് എത്തി
|15 May 2022 10:00 AM IST
ഇന്നലെയാണ് ഇവർ കടലിൽ പോയത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളികൾ സുരക്ഷിതർ. കാണാതായ മൂന്നുപേരും തമിഴ്‌നാട് തേങ്ങാപ്പട്ടണത്ത് എത്തി. മീരാ സാഹിബ്, മുഹമ്മദ് ഹനീഫ, അൻവർ എന്നിവരെയായിരുന്നു കാണാതായത്.
ഇന്നലെയാണ് ഇവർ കടലിൽ പോയത്. വിഴിഞ്ഞം പൂവാർ ഭാഗത്തേക്കാണ് ഇവർ പോയിരുന്നത്. രാത്രി 11 മണിയോടെ തിരിച്ചെത്തേണ്ടതായിരുന്നു. ഇന്ന് രാവിലെയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. തുടർന്നാണ് ഇവർ തമിഴ്‌നാട്ടിലെ തേങ്ങാപ്പട്ടണത്ത് എത്തിയതായി വിവരം ലഭിച്ചത്.