< Back
Kerala

Kerala
കാണാതായിട്ട് രണ്ടുമണിക്കൂർ: ജോയി ഒഴുക്കിൽപ്പെട്ടതോ?
|13 July 2024 2:35 PM IST
തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്കായി തിരച്ചിൽ ഊർജിതമാക്കി
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപം തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിക്കായി തിരച്ചിൽ ഊർജിതമാക്കി. മാരായമുട്ടം സ്വദേശി ജോയിയെ കാണാതായിട്ട് രണ്ടുമണിക്കൂർ പിന്നിട്ട സാഹചര്യത്തിലാണ് തിരച്ചിൽ ശക്തമാക്കിയത്. അഗ്നിരക്ഷാ സേനയും സ്കൂബ ടീമുമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്.
റെയിൽവേയുടെ നിർദ്ദേശാനുസരണം ആമയഴിഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയിതാണ് ജോയ്. വലകെട്ടി മാലിന്യം മാറ്റാനുള്ള ശ്രമത്തിനിടെ ഇയാൾ തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. മേയർ ആര്യ രാജേന്ദ്രൻ അപകടം നടന്ന സ്ഥലം സന്ദർശിച്ചു.
WATCH VIDEO REPORT