< Back
Kerala

Kerala
ആലുവയിൽ നിന്ന് കാണാതായ പതിനാലുകാരിയെ ബംഗളൂരുവിൽ നിന്ന് കണ്ടെത്തി
|8 Dec 2021 10:45 AM IST
തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചായിരുന്നു പെൺകുട്ടി വീട്ടിൽ നിന്ന് പോയത്.
ആലുവയിൽ നിന്ന് ഇന്നലെ കാണാതായ പതിനാലുകാരിയെ ബംഗളരുവില്‍ നിന്ന് കണ്ടെത്തി. യു.സി കോളജിന് സമീപം താമസിക്കുന്ന പെൺകുട്ടിയെ ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് കാണാതായത്. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് ബംഗളൂരൂവിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.
തന്നെ അന്വേഷിക്കണ്ടെന്ന് കാണിച്ച് കത്തെഴുതി വെച്ചായിരുന്നു പെൺകുട്ടി വീട്ടിൽ നിന്ന് പോയത്. യു.സി കോളജിന് സമീപത്തു നിന്നും പറവൂർക്കവലയിലേക്കു പെൺകുട്ടി നടന്നു പോകുന്ന സി.സി.ടി.വി ദ്യശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.