< Back
Kerala
സിവിൽ സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു
Kerala

സിവിൽ സ്റ്റേഷനിൽ നിന്ന് സ്വർണം കാണാതായ സംഭവം: ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു

Web Desk
|
31 May 2022 7:28 AM IST

സബ് കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആർ.ഡി.ഒ കോടതിയിൽനിന്ന് പണവും സ്വർണവും നഷ്ടമായതിൽ സബ് കലക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. സബ് കലക്ടർ മാധവിക്കുട്ടിയുടെ റിപ്പോർട്ടിൽ ജില്ലാ കലക്ടർ നവജ്യോത് ഖോസ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർ എന്നിവരടങ്ങുന്നതാണ് ഉന്നതതല സമിതി. ആർ.ഡി.ഒ കോടതികളിലെ തൊണ്ടിമുതലിന്റെ കസ്റ്റോഡിയൻ നിയമപ്രകാരം സീനിയർ സൂപ്രണ്ടുമാരാണ്.50 പവനോളം സ്വർണം കാണാതായതായാണ് സൂചന. തർക്ക വസ്തുക്കൾ, അജ്ഞാത മൃതദേഹങ്ങളിൽ നിന്നുള്ളവ, കളഞ്ഞു കിട്ടി പൊലീസിന് ലഭിക്കുന്നത്, മറ്റു തരത്തിൽ ഉടമസ്ഥനില്ലാതെ പോകുന്നത് തുടങ്ങിയ രീതിയിലുള്ള സ്വർണ്ണമാണ് പൊതുവിൽ ആർ.ഡി.ഒ ഓഫീസുകളിൽ സൂക്ഷിക്കുന്നത്.

2010 മുതൽ 2019 വരെ കാലയളവിലുള്ള വിവിധ കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്. ജില്ലാ കലക്ടറുടെ പരാതിയിൽ പേരൂർക്കട പൊലീസ് അന്വേഷണം ആരംഭിച്ചു.


Similar Posts