< Back
Kerala

Kerala
കഞ്ചാവ് വിൽപ്പനയുമായി ബന്ധപെട്ട തർക്കം: ചിറ്റൂരിൽ യുവാവിനെ കൊന്ന് പുഴയിൽ തള്ളി
|26 Aug 2022 6:50 AM IST
തത്തമംഗലം സ്വദേശിയായ സുഭീഷാണ് കൊല്ലപ്പെട്ടത്
പാലക്കാട്: ചിറ്റൂരിൽ യുവാവിനെ കൊന്ന് പുഴയിൽ തള്ളി. പാലക്കാട് തത്തമംഗലം സ്വദേശിയായ സുഭീഷാണ് (20) കൊല്ലപ്പെട്ടത്. ജൂലൈ 19 മുതൽ സുഭീഷിനെ കാണാനില്ലായിരുന്നു.
യാക്കര പുഴയുടെ സമീപത്ത് നിന്നാണ് അഴുകിയ നിലയിൽ മൃതദേഹം ലഭിച്ചത്. സംഭവത്തിൽ മൂന്ന് പേരെ ചിറ്റൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കഞ്ചാവ് വിൽപ്പനയുമായി ബന്ധപെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന.