< Back
Kerala
വയനാട്ടിൽനിന്ന് കാണാതായ വനിതാ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി
Kerala

വയനാട്ടിൽനിന്ന് കാണാതായ വനിതാ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി

Web Desk
|
12 Oct 2022 2:20 PM IST

ഇന്ന് രാവിലെയോടെയാണ് എലിസബത്തിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ സിഐയെ കാണാതായത്.

തിരുവനന്തപുരം: വയനാട്ടിൽനിന്ന് കാണാതായ വനിതാ സിഐയെ തിരുവനന്തപുരത്ത് കണ്ടെത്തി. പനമരം സ്റ്റേഷനിലെ എസ്എച്ച്ഒ സിഐ എലിസബത്തിനെയാണ് കണ്ടെത്തിയത്. തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിലാണ് ഇവരുള്ളത്.

ഇന്ന് രാവിലെയോടെയാണ് എലിസബത്തിനെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കോടതി ഡ്യൂട്ടിക്കായി പാലക്കാട്ടേക്ക് പോയ സിഐയെ കാണാതായത്.

എലിസബത്തിനെ കാണാതായതിനെ തുടർന്ന് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു. അവസാനമായി സംസാരിച്ച ഗ്രേഡ് എസ്‌ഐയോട് താൻ കൽപ്പറ്റ ബസ് സ്റ്റാൻഡിൽ ഉണ്ടെന്നാണ് എലിസബത്ത് പറഞ്ഞത്. എന്നാൽ സിഐ കോടതിയിൽ എത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ഔദ്യോഗിക ഫോൺ അടക്കമുള്ള രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ആയിരുന്നു.

Similar Posts