< Back
Kerala
താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾ മുംബൈയിലെന്ന് സൂചന
Kerala

താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾ മുംബൈയിലെന്ന് സൂചന

Web Desk
|
6 March 2025 9:30 PM IST

ഇരുവരും മുംബൈയിലെ ബ്യൂട്ടിപാർലറിലെത്തി മുടിവെട്ടിയതായും വിവരം

മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ്ടു വിദ്യാർഥിനികൾ മുംബൈയിലെത്തിയതായി സൂചന.ഇരുവരും മുംബൈയിലെ ബ്യൂട്ടിപാർലറിലെത്തി മുടിവെട്ടിയതായും ഇവരുടെ കൂടെ ഒരു ആൺകുട്ടി ഉണ്ടായിരുന്നെന്നും വിവരമുണ്ട്. പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

ഇന്നലെ ഉച്ചയോടെയാണ് താനൂർ ദേവദാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ ഫാത്തിമ ഷഹദയെയും അശ്വതിയെയും കാണാതെയാകുന്നത്. പരീക്ഷയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. സ്കൂളിന്റെ പരിസരത്ത് എത്തിയെങ്കിലും കുട്ടികൾ പരീക്ഷ എഴുതിയിട്ടില്ല. കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെങ്കിലും സ്വിച്ച് ഓഫ് ആണ്. ഒരുതവണ ഓണായപ്പോൾ കോഴിക്കോടാണ് ലൊക്കേഷൻ കാണിച്ചത്. കൂടാതെ, പെൺകുട്ടികളുടെ ഫോണിലേക്ക് ഒരേ നമ്പറിൽ നിന്ന് കോൾ വന്നിട്ടുണ്ടെന്നും. എടവണ്ണ സ്വദേശിയുടെ പേരിലുള്ള സിമ്മിൽ നിന്ന് വന്ന കോളിൻെ്റ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയാണ് കാണിക്കുന്നതെന്നും പൊലീസ് അറിയിച്ചിരുന്നു.


Similar Posts