< Back
Kerala

Kerala
14 മണിക്കൂര്‍ നീണ്ട തിരച്ചില്‍; കുട്ടമ്പുഴ വനത്തില്‍ കാണാതായ സ്ത്രീകളെ കണ്ടെത്തി
|29 Nov 2024 7:57 AM IST
സ്ത്രീകള്‍ക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വനം വകുപ്പ് അറിയിച്ചു
കൊച്ചി: എറണാകുളം കുട്ടമ്പുഴ വനമേഖലയില്‍ ഇന്നലെ മുതല്‍ കാണാതായ മൂന്ന് സ്ത്രീകളെ കണ്ടെത്തി. 14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. ആറു കിലോമീറ്റർ അകലെ ഉൾവനത്തിൽ നിന്നാണ് മൂവരെയും കണ്ടെെത്തിയത്. സ്ത്രീകള്‍ സുരക്ഷിതരാണെന്നും ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വനം വകുപ്പ് അറിയിച്ചു.
ബുധനാഴ്ച മുതല്‍ കാണാതായ പശുവിനെ തിരഞ്ഞ് ഇന്നലെ ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. മാളേക്കുടി മായാ ജയൻ, കാവുംകുടി പാറുക്കുട്ടി കുഞ്ഞുമോൻ, പുത്തൻപുര ഡാർളി സ്റ്റീഫൻ എന്നിവരെയാണ് ഇന്നലെ കാണാതായത്. കാട്ടാനക്കൂട്ടം സമീപത്തുണ്ടെന്ന മായയുടെ അവസാന സന്ദേശത്തിന് പിന്നാലെ ഫോൺ ഓഫായിരുന്നു. വനപാലകരും പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഇവർക്കായി ഇന്നലെ രാത്രിയിലും തിരച്ചിൽ നടത്തിയിരുന്നു.