< Back
Kerala

Kerala
അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടി വെക്കാൻ നീക്കം
|28 May 2023 7:32 AM IST
കമ്പത്ത് ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
കമ്പം: തമിഴ്‌നാട് കമ്പത്ത് നാട്ടിലിറങ്ങിയ അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് നടപടി തുടങ്ങി. നിലവിൽ കമ്പത്തെ ചുരുളി വെള്ളച്ചാട്ടത്തിന് സമീപമാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് കുംകിയാനകളെ കമ്പം നടരാജ മണ്ഡപത്തിന് സമീപം എത്തിച്ചിട്ടുണ്ട്. മയക്കുവെടി വെക്കാനുള്ള സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്നലെ രാത്ര കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത് അരിക്കൊമ്പൻ വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. മയക്കുവെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്ത് വെള്ളിമലയിലേക്കാകും മാറ്റുക.