< Back
Kerala

Kerala
പെൺകുട്ടിയോട് മോശമായി പെരുമാറി? കോട്ടയത്ത് ബസ് ജീവനക്കാരന് ക്രൂരമർദ്ദനം
|26 Aug 2022 4:39 PM IST
ബിയർ കുപ്പി കൊണ്ട് രണ്ട് യുവാക്കൾ സേതുവിന്റെ തലയ്ക്കടിച്ചതായി നാട്ടുകാർ പറഞ്ഞു
കോട്ടയം: എരുമേലിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ബസ് ജീവനക്കാരന് ക്രൂര മർദ്ദനം. എരുത്വാപ്പുഴ സ്വദേശി സേതുവിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ എരുമേലി സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം.
സ്റ്റാൻഡിൽ ബസ് നിർത്തിയിട്ട ശേഷം ജീവനക്കാർ പുറത്തേക്ക് ഇറങ്ങിയപ്പോൾ രണ്ട് യുവാക്കളെത്തി ഇയാളെ മർദ്ദിക്കുകയായിരുന്നു. യുവാക്കളിൽ ഒരാളുടെ സഹോദരിയോട് മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ഇവർ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ സേതുവിനെ എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ എരുമേലി പോലീസ് കേസെടുത്തു.