< Back
Kerala

Kerala
കോഴിക്കോട്ടെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; അനിശ്ചിതകാലസമരം നടത്തുമെന്ന് എം.കെ മുനീർ
|13 July 2024 11:40 AM IST
'ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും'
കോഴിക്കോട്: ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സത്യാഗ്രഹ സമരം നടത്തുമെന്ന് എം. കെ മുനീർ എം.എൽ.എ. ജില്ലക്ക് അധിക പ്ലസ്‌വൺ ബാച്ച് അനുവദിച്ച് ശാശ്വത പരിഹാരം കാണുന്നത് വരെ സത്യാഗ്രഹമിരിക്കും. ഈ മാസം 19ന് പ്രതിഷേധം ആരംഭിക്കുമെന്നും മുനീർ പറഞ്ഞു.
ജില്ലയിലെ യു.ഡി.എഫ് നേതൃത്വം ഇതിന് നേതൃത്വം നൽകും. എല്ലാ വിദ്യാഭ്യാസ സംഘടനകളും യുവജനസംഘടനകളും അധ്യാപകസംഘടനകളും ഒരുമിച്ചുള്ള ഒരു പ്രക്ഷോഭത്തിനൊരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്, പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് മുനീർ പറയുന്നത്.