< Back
Kerala
മുരളീധരനെയും തരൂരിനെയും അവഗണിച്ചത് ശരിയായില്ല,നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളണം; എം.കെ രാഘവൻ
Kerala

'മുരളീധരനെയും തരൂരിനെയും അവഗണിച്ചത് ശരിയായില്ല,നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളണം'; എം.കെ രാഘവൻ

Web Desk
|
2 April 2023 12:04 PM IST

'എന്തുകൊണ്ട് എന്നെ ഒഴിവാക്കി എന്നതിന് അവരാണ് മറപടി നൽകേണ്ടത്'

കോഴിക്കോട്: കെപിസിസി നേതൃത്വത്തിനെതിരെ വീണ്ടും എം.കെ.രാഘവൻ എംപി. വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയിൽ കെ. മുരളീധരനെയും ശശിതരൂരിനെയും അവഗണിച്ചത് ശരിയായില്ലെന്ന് എം.കെ രാഘവൻ പറഞ്ഞു. ഇരുവരെയും സംസാരിക്കാൻ അനുവദിക്കണമായിരുന്നു. നേതൃത്വം എല്ലാവരെയും ഉൾക്കൊള്ളണമെന്നും അതിനുള്ള മനസ് നേതൃത്വത്തിനുണ്ടാകണമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.

'എന്തുകൊണ്ട് എന്നെ ഒഴിവാക്കി എന്നതിന് അവരാണ് മറപടി നൽകേണ്ടത്. നേതൃത്വം അങ്ങനെ തീരുമാനമെടുത്തതിന് എന്തെങ്കിലും കാരണം ഉണ്ടാകും.' അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.


Similar Posts