< Back
Kerala
MK Raghavan protest in front of Calicut NIT
Kerala

ഗോഡ്‌സെയെ പ്രശംസിച്ച ഷൈജ ആണ്ടവന് സ്ഥാനക്കയറ്റം; എൻഐടി നടപടിക്കെതിരെ എം.കെ രാഘവൻ എംപിയുടെ നേതൃത്വത്തിൽ ഉപവാസം

Web Desk
|
2 April 2025 9:46 PM IST

ഏപ്രിൽ അഞ്ചിന് കോഴിക്കോട് എൻഐടിക്ക് മുന്നിലാണ് സമരം.

കോഴിക്കോട്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്‌സെയെ പ്രശംസിച്ച കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവന് മാനദണ്ഡങ്ങൾ മറികടന്ന് ഡീൻ നിയമനം നൽകിയതിനെതിരെ എം.കെ രാഘവൻ എംപി ഏകദിന ഉപവാസ സമരം നടത്തുന്നു. ഏപ്രിൽ അഞ്ചിന് കോഴിക്കോട് എൻഐടിക്ക് മുന്നിലാണ് സമരം.

ഉപവാസം പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഇ.ടി മുഹമ്മദ് ബഷീർ എംപി, ഷാഫി പറമ്പിൽ എംപി, കെ. മുരളീധരൻ, എം.കെ മുനീർ എംഎൽഎ, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ പങ്കെടുക്കും.

Similar Posts