< Back
Kerala

Kerala
മാവേലിയുടെ കൺമുന്നിൽ വന്നാൽ പിണറായിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തും: എം എം ഹസൻ
|29 Aug 2023 10:45 AM IST
വറ്റൽ മുളകും ശർക്കരയും ഇല്ല, എരിവില്ലാത്ത സാമ്പാറും മധുരമില്ലാത്ത പായസവുമാണ് കിറ്റ് വാങ്ങിയവർ കഴിക്കാൻ പോകുന്നതെന്ന് ഹസന്‍ പറഞ്ഞു
തിരുവനന്തപുരം: ഓണം പട്ടിണിയാക്കിയ സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ. മാവേലിയുടെ കൺമുന്നിൽ വന്നാൽ പിണറായിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്നും ഹസന്‍ കുറ്റപ്പെടുത്തി. സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് നല്‍കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ കൊടിക്കുന്നില്‍ സുരേഷ് നടത്തുന്ന പട്ടിണിക്കഞ്ഞി സത്യാഗ്രഹത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹസന്‍
'സാമ്പത്തിക സ്ഥിതി തകർത്തത് പിണറായി സർക്കാരാണ്. ഓണം പട്ടിണിയിലാക്കി. പിണറായിയെ ജനം ചവിട്ടി താഴ്ത്തുന്ന അവസ്ഥ ഉണ്ടാക്കരുത് പിണറായി ദന്തഗോപുരത്തിലാണ്. പാവങ്ങളുടെ പ്രശ്നം കാണുന്നില്ല. നല്‍കിയ കിറ്റിലാണെങ്കില്‍ വറ്റൽ മുളകോ ശർക്കരയോ ഇല്ല എരിവില്ലാത്ത സാമ്പാറും മധുരമില്ലാത്ത പായസവുമാണ് കിറ്റ് വാങ്ങിയവർ കഴിക്കാൻ പോകുന്നത്'- ഹസന്‍ പറഞ്ഞു.