< Back
Kerala
എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകരുത്; മകൾ ഹൈക്കോടതിയെ സമീപിച്ചു
Kerala

എം.എം. ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകരുത്; മകൾ ഹൈക്കോടതിയെ സമീപിച്ചു

Web Desk
|
23 Sept 2024 2:15 PM IST

ഹരജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും

എറണാകുളം: അന്തരിച്ച സിപിഎം നേതാവ് എം.എം.ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടു കൊടുക്കരുതെന്നാവശ്യപ്പെട്ട് മകൾ ഹൈക്കോടതിയെ സമീപിച്ചു. ഹരജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വിട്ടുനൽകുമെന്നായിരുന്നു കുടുംബവും പാർട്ടിയും ആദ്യം അറിയിച്ചിരുന്നത്.

'മൃതദേഹം ആശുപത്രിക്ക് കൈമാറുന്നത് അറിഞ്ഞിരുന്നില്ല. അച്ഛന് അങ്ങനെയൊരു ആഗ്രഹം ഉണ്ടായിരുന്നതായി അറിഞ്ഞിരുന്നില്ലെ'ന്നും മകൾ പറഞ്ഞു.

സഹോദരി കേസിന് പോയതിൽ സംശയങ്ങളുണ്ടെന്നാരോപിച്ച് ലോറൻസിൻ്റെ മകൻ രംഗത്തെത്തി. പിതാവ് നേരത്തെ പറഞ്ഞ കാര്യം പാർട്ടിയെ അറിയിച്ചതാണെന്നും മകൻ പറഞ്ഞു. പാർട്ടി ഇതനുസരിച്ചാണ് തീരുമാനമെടുത്തത്. സഹോദരിക്ക് വേണ്ടി ഹാജരായത് സംഘപരിവാർ ബന്ധമുള്ള അഭിഭാഷകനാണെന്നും മകൻ സജീവൻ പറഞ്ഞു.

Similar Posts