< Back
Kerala
സ്വേച്ഛാധിപത്യം നടപ്പാകില്ല; കെഎസ്ഇബി ചെയർമാനെതിരെ എംഎം മണി
Kerala

'സ്വേച്ഛാധിപത്യം നടപ്പാകില്ല'; കെഎസ്ഇബി ചെയർമാനെതിരെ എംഎം മണി

Web Desk
|
8 April 2022 12:14 PM IST

ഇടത് സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിലാണ് പ്രതികരണം.

തിരുവനന്തപുരം: കെഎസ്ഇബി ചെയർമാൻ ഡോ. ബി.അശോകിനെതിരെ രൂക്ഷവിമർശനവുമായി മുൻ വൈദ്യുതി മന്ത്രി എം.എം. മണി. സംഘടനകളോടുള്ള കെഎസ്ഇബി ചെയർമാന്റെ നിലപാട് ശരിയല്ലെന്നും ഭരിക്കുന്നത് ഇടത് സർക്കാരാണെന്നും സ്വേച്ഛാധിപത്യം നടപ്പാകില്ലെന്നും എം.എം. മണി പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്തുപോലും ഇങ്ങനെ ഉണ്ടാകില്ലെന്നും മണി പറഞ്ഞു.

ഇടത് സംഘടനയായ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ജി. സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്ത നടപടിയിലാണ് പ്രതികരണം. എം.എം. മണി മന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പഴ്‌സനൽ സ്റ്റാഫിൽ അംഗമായിരുന്നു സുരേഷ് കുമാർ. അദ്ദേഹം നല്ല സംഘടനാ പ്രവർത്തകനും കഴിവുള്ളയാളുമാണെന്ന് എംഎം മണി പറഞ്ഞു. സുരേഷ് കുമാറിനെ തിരിച്ചെടുക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു.

കെഎസ്ഇബി ചെയർമാന്റെ വിലക്ക് ലംഘിച്ച് സമരം നടത്തിയതിനാണ് സുരേഷ് കുമാറിനെ സസ്‌പെൻഡ് ചെയ്തത്. സംഘടനാപരമായ ഉത്തരവാദിത്തം നിർവഹിച്ചതിന്റെ പേരിലാണ് സസ്‌പെൻഷൻ. അല്ലാതെ ഓഫിസ് പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായതിനല്ല. ഇക്കാര്യം മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും സുരേഷ് കുമാർ പ്രതികരിച്ചു.


Related Tags :
Similar Posts