< Back
Kerala
രാജേന്ദ്രനെ പോലുള്ള ഒരുത്തന് പറ്റിയ പാർട്ടിയല്ല സി.പി.എം: എം.എം മണി
Kerala

രാജേന്ദ്രനെ പോലുള്ള ഒരുത്തന് പറ്റിയ പാർട്ടിയല്ല സി.പി.എം: എം.എം മണി

Web Desk
|
25 Oct 2022 6:37 AM IST

തനിക്കെതിരെയുള്ള പാർട്ടി നടപടികൾക്ക് പിന്നിൽ എം.എം.മണിയാണെന്ന എസ്.രാജേന്ദ്രന്‍റെ ആരോപണം അടിവരയിട്ടുറപ്പിക്കുകയാണ് മണി

ഇടുക്കി: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രനെ സി.പി.എമ്മിൽ നിന്ന് പുറത്താക്കിയെന്നുറപ്പിച്ച് എം.എം.മണി. യോഗ്യതയില്ലാത്തത് കൊണ്ടാണ് രാജേന്ദ്രനെ പാർട്ടി പുറത്താക്കിയത്.അതിന് മുൻകൈ എടുത്തത് താനാണെന്നും ഇടപെടേണ്ട സാഹചര്യമുണ്ടായാൽ ഇനിയും ഇടപെടുമെന്നും എം.എം.മണി വ്യക്തമാക്കി.

തനിക്കെതിരെയുള്ള പാർട്ടി നടപടികൾക്ക് പിന്നിൽ എം.എം.മണിയാണെന്ന എസ്.രാജേന്ദ്രന്‍റെ ആരോപണം അടിവരയിട്ടുറപ്പിക്കുകയാണ് മണി. രാജേന്ദ്രനെ പോലുള്ള ഒരുത്തന് പറ്റിയ പാർട്ടിയല്ല സി.പി.എം.ഇടപെടേണ്ട സാഹചര്യം പാർട്ടിയിലുണ്ടായാൽ ഇനിയും ഇടപെടുമെന്നും വെടി വെക്കാൻ പറഞ്ഞാൽ വെടി വയ്ക്കുമെന്നും പറഞ്ഞ് മണി വാക്കുകൾക്ക് മൂർച്ച കൂട്ടി.

മണിയുള്ള പാർട്ടിയിൽ ഇനിയില്ലെന്നാണ് എസ്.രാജേന്ദ്രന്‍റെ നിലപാട്. രാജേന്ദ്രനെ തള്ളി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തെത്തിയിരുന്നു. എം.എം മണിയും എസ്.രാജേന്ദ്രനും തമ്മിലുള്ള വാക്പോരിനിടെ പാർട്ടിക്കുള്ളിലൊതുങ്ങേണ്ട പല പ്രശ്നങ്ങളും പരസ്യമാകുന്നത് സി.പി.എമ്മിന് കൂടുതൽ തലവേദനയാകും.



Similar Posts