< Back
Kerala
ഒരു വിവരമില്ലാത്ത ചെറുക്കനാന്നേ...ജീവിതത്തിൽ ആദ്യാ ഇങ്ങനൊരു അനുഭവം; വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ സംഭവത്തിൽ എം.എം മണി
Kerala

'ഒരു വിവരമില്ലാത്ത ചെറുക്കനാന്നേ...ജീവിതത്തിൽ ആദ്യാ ഇങ്ങനൊരു അനുഭവം'; വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ സംഭവത്തിൽ എം.എം മണി

Web Desk
|
27 Dec 2022 4:06 PM IST

ആസൂത്രിതമായ സംഭവമാണെന്ന് കരുതുന്നില്ലെന്ന് എം.എം മണി പറഞ്ഞു.

ഇടുക്കി: വാഹനം തടഞ്ഞ് യുവാവ് അസഭ്യം പറഞ്ഞ സംഭവത്തിൽ പ്രതികരണവുമായി എം.എം മണി എം.എൽ.എ. വാഹത്തിൽനിന്ന് ഇറങ്ങിച്ചെന്നപ്പോൾ എം.എൽ.എ ആണെന്നൊന്നും നോക്കില്ലെന്ന് പറഞ്ഞ് ചീത്ത വിളിച്ചു. ഇത്തരമൊരു സംഭവം ജീവിതത്തിൽ ആദ്യമാണ്. ആസുത്രിതമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി രാജാക്കാട് വെച്ചാണ് കുഞ്ചിത്തണ്ണി സ്വദേശി അരുൺ എം.എം മണിയെ അസഭ്യം പറഞ്ഞത്. എം.എൽ.എയുടെ വാഹനം അരുണിന്റെ വാഹനത്തെ മറികടന്നുപോയതാണ് തർക്കത്തിന് കാരണം. ഗൺമാന്റെ പരാതിയിൽ പൊലീസ് അരുണിനെതിരെ കേസെടുത്തു.

Similar Posts