< Back
Kerala

Kerala
എം.എം മണിയുടെ പേഴ്സണൽ സ്റ്റാഫ് കെഎസ്ഇബി ഐബിയിൽ താമസിച്ചത് 2,435 ദിവസം; നാല് ലക്ഷം രൂപ പിഴയിട്ട് അധികൃതർ
|20 July 2025 2:41 PM IST
ഡ്രൈവറും ഗൺമാനും അടക്കമുള്ള സംഘമാണ് അനധികൃതമായി താമസിച്ചത്
തൊടുപുഴ: കെഎസ്ഇബി ഐബിയിൽ അനധികൃതമായി താമസിച്ച എംഎം മണിയുടെ സ്റ്റാഫിന് പിഴ ചുമത്തി കെഎസ്ഇബി. ചിത്തിരപുരം ഐബിയിലാണ് അനധികൃതമായി താമസിച്ചത്. 2,435 ദിവസമാണ് മണിയുടെ സ്റ്റാഫുകൾ താമസിച്ചത്. നിയമലംഘനം കണ്ടെത്തിയതോടെ 3,96,510 രൂപ പിഴയടക്കാൻ കെഎസ്ഇബി ഉത്തരവിട്ടു
വിജിലൻസ് പരിശോധനയിലാണ് അനധികൃത താമസം പുറത്തറിഞ്ഞത്. 2017 ഡിസംബർ മുതൽ 2024 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് അനധികൃതമായി താമസിച്ചത്.
ഡ്രൈവറും ഗൺമാനും അടക്കമുള്ള സംഘമാണ് അനധികൃതമായി താമസിച്ചത്