< Back
Kerala

Kerala
കൊച്ചിയിൽ മാളിലെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ചു; ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ
|16 Aug 2023 2:37 PM IST
പയ്യന്നൂർ സ്വദേശി അഭിമന്യുവാണ് അറസ്റ്റിലായത്
കൊച്ചി: കൊച്ചിയിൽ മാളിലെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച ഇൻഫോപാർക്ക് ജീവനക്കാരൻ അറസ്റ്റിൽ. പയ്യന്നൂർ സ്വദേശി അഭിമന്യുവിനെയാണ് (23 )കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പർദ്ദ ധരിച്ചെത്തിയാണ് പ്രതി മൊബൈൽ ക്യാമറ സ്ത്രീകളുടെ ശുചിമുറിക്കുള്ളിൽ സ്ഥാപിച്ചത്.
ശുചിമുറിയിലെ ഭിത്തിയിലാണ് കാമറ വെച്ചത്. പർദ്ദ ധരിച്ചെത്തിയ ഒരാൾ ശുചിമുറിയുടെ ഭാഗത്ത് ചുറ്റിത്തിരിയുന്നത് കണ്ട് സംശയ തോന്നിയ സെക്യൂരിറ്റി ജീവനക്കാർ കളമശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് പുരുഷനാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.