< Back
Kerala

Kerala
കടയിൽ ബാറ്ററി മാറാൻ നൽകിയ മൊബൈൽ ഫോൺ കത്തി; ഒഴിവായത് വൻ ദുരന്തം
|8 Jan 2024 8:50 PM IST
ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ X3 മോഡൽ മൊബൈൽ ഫോൺ ആണ് കത്തിയത്
മലപ്പുറം: മൊബൈൽ ഷോപ്പിൽ ബാറ്ററി മാറ്റാനായി നൽകിയ മൊബൈൽ ഫോൺ കത്തി. ജീവനക്കാരുടെ അവസരോചിത ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. വണ്ടൂരിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങൾ പുറത്ത്
വണ്ടൂർ പാണ്ടിക്കാട് റോഡിലുള്ള A to Z മൊബൈൽസിൽ ഇന്ന് മൂന്നുമണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ X3 മോഡൽ മൊബൈൽ ഫോൺ ആണ് കടയിലെ ജീവനക്കാരൻ വാങ്ങിവെച്ച ഉടൻതന്നെ കത്തിയത്. ഉടൻതന്നെ ജീവനക്കാർ തീയ്യണക്കുകയായിരുന്നു.
മൊബൈൽ ഫോണിന്റെ ബാറ്ററി പൊള്ളച്ച അവസ്ഥയിലായിരുന്നു. മിനിറ്റുകൾക്ക് മുൻപായിരുന്നെങ്കിൽ ഉടമയുടെ കയ്യിൽ നിന്നാകും മൊബൈൽ ഫോൺ കത്തുക.