< Back
Kerala
മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം
Kerala

മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

Web Desk
|
21 Feb 2024 11:02 AM IST

പുലർച്ചെ നാല് മണിയോടെയാണ് മൊബൈൽ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്

തൃശൂർ: ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും ബെഡിന് തീപിടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് ബെഡിൽ ഉറങ്ങി കിടക്കുയായിരുന്ന ഫഹീം എഴുന്നേറ്റതോടെ മുറിയിൽ പുക നിറഞ്ഞതാണ് കണ്ടത്.

ഇതേ സമയം ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. ബെഡ് ഭാഗികമായി കത്തിയ നിലയിലാണ്. റിയൽമി കമ്പനിയുടെ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോണ്‍ പൊട്ടിത്തെറിച്ചതിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല.

Similar Posts