< Back
Kerala
മൊബൈല്‍ ഷോപ്പില്‍ മോഷണം; രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണും 25000 രൂപയും കവര്‍ന്നു
Kerala

മൊബൈല്‍ ഷോപ്പില്‍ മോഷണം; രണ്ട് ലക്ഷം രൂപയുടെ മൊബൈൽ ഫോണും 25000 രൂപയും കവര്‍ന്നു

Web Desk
|
24 Sept 2021 7:14 AM IST

പോത്തൻകോട് പൊലീസ് സ്റ്റേഷന് 150 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്നത്.

തിരുവനന്തപുരം പോത്തൻകോട്ടെ മൊബൈൽ കയില്‍ മോഷണം. പോത്തൻകോട് സ്വദേശി അൻസറുദ്ദീന്‍റെ മൊബി കെയർ എന്ന കടയിലാണ് മോഷണം നടന്നത്. രണ്ട് ലക്ഷത്തോളം രൂപയുടെ മൊബൈൽ ഫോണുകളും 25000 രൂപയും മോഷണം പോയതായി കട ഉടമ പറയുന്നു.

ഇന്നലെ രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഷട്ടറിന്‍റെ പൂട്ട് അറുത്ത് മാറ്റിയ നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടന്ന വിവരം അറിയുന്നത്. കടയിൽ സ്ഥാപിച്ചിട്ടുള്ള സിസി ക്യാമറയിൽ നിന്നും മോഷ്ടാവിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

മോഷ്ടാവിനെ കുറിച്ച് പൊലീസിന് വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വിരലടയാള വിദഗ്ദർ സ്ഥലതെത്തി പരിശോധന നടത്തി. പോത്തൻകോട് പൊലീസ് സ്റ്റേഷന് 150 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്നത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts