< Back
Kerala
മോഷ്ടിച്ച ഫോണിൽ സിം ഇട്ടതോടെ മോഷ്ടാവ് പിടിയിലായി
Kerala

മോഷ്ടിച്ച ഫോണിൽ സിം ഇട്ടതോടെ മോഷ്ടാവ് പിടിയിലായി

Web Desk
|
25 Sept 2021 8:03 AM IST

അനന്തുവിൽ നിന്ന് വിലകൂടിയ നാല് മൊബൈലുകളും പവർ ബാങ്കുകളും 1500 രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം പോത്തൻകോട് മൊബൈൽ കടയിൽ നടന്ന മോഷണത്തിൽ പ്രതി പിടിയിൽ. അയിരൂപ്പാറ സ്വദേശി അനന്തുവാണ് പിടിയിലായത്. മോഷ്ടിച്ച മൊബൈലുകളിൽ സിം ഇട്ടതോടെയാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പോത്തൻകോട് ജംഗ്ഷനിലെ മൊബി കെയർ എന്ന കടയിലാണ് മോഷണം നടന്നത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിനൊടുവിലാണ് പ്രതിയായ അനന്തുവിൻ്റെ അറസ്റ്റ്. ബൈക്കിൽ എത്തിയ ശേഷം കമ്പിപ്പാര ഉപയോഗിച്ച് കടയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. മോഷ്ടിച്ച മൊബൈലുകൾ അനന്തു സുഹൃത്തുക്കൾക്കും സഹോദരിക്കും കൈമാറി.

മൊബൈലുകളിൽ സിം ഇട്ടതോടെയാണ് അനന്തുവിനെ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചിൽ ഊർജിതമാക്കിയത്. അനന്തുവിൽ നിന്ന് വിലകൂടിയ നാല് മൊബൈലുകളും പവർ ബാങ്കുകളും 1500 രൂപയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മറ്റൊരു സ്ഥലത്ത് മോഷണം നടത്തിയതായും അനന്തു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പോത്തൻകോട് നിർമാണത്തിലിരുന്ന വില്ലയിൽ നിന്നും ഇലക്ട്രിക് വയറുകളും പുട്ടി മിക്സിങ് മെഷീനും മോഷണം പോയതിലാണ് അനന്തു കുറ്റ സമ്മതം നടത്തിയത്.

Similar Posts