< Back
Kerala
ദുരൂഹത നീക്കണം, മോഡലുകളെ ആദ്യമായാണ് ആഷിഖ് അന്ന് കണ്ടത്: അപകടത്തില്‍ മരിച്ച ആഷിഖിന്‍റെ സഹോദരന്‍
Kerala

'ദുരൂഹത നീക്കണം, മോഡലുകളെ ആദ്യമായാണ് ആഷിഖ് അന്ന് കണ്ടത്': അപകടത്തില്‍ മരിച്ച ആഷിഖിന്‍റെ സഹോദരന്‍

Web Desk
|
3 Dec 2021 10:22 AM IST

'ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്'

കൊച്ചിയിൽ മോഡലുകൾക്കൊപ്പം അപകടത്തിൽപ്പെട്ട ആഷിഖിന്‍റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ കെ എം അൻഷാദ്. വണ്ടിയോടിച്ചിരുന്ന അബ്ദുറഹിമാന്‍റെ കൂടെയാണ് ആഷിഖ് എറണാകുളത്ത് പോയത്. മരിച്ച മോഡലുകളെ ആദ്യമായാണ് അന്ന് ആഷിഖ് കണ്ടത്. അബ്ദുറഹ്മാനും ആഷിഖും ഒരുമിച്ച് പഠിച്ചവരാണെന്നും അന്‍ഷാദ് പറഞ്ഞു.

ഹോട്ടൽ ഉടമ ഹാർഡ് ഡിസ്ക് മാറ്റിയതിൽ ദുരൂഹതയുണ്ട്. പരിയചമില്ലാത്ത ആളുകളാണ് ഫോളോ ചെയ്തത്. മരണത്തിനു ഉത്തരവാദികളായവരെ കണ്ടെത്തുംവരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ആഷിഖിന്‍റെ സഹോദരൻ മീഡിയവണിനോട് പറഞ്ഞു.

ആഷിഖ് ഒമാനിലായിരുന്നു. ലോക്ക്ഡൌണ്‍ കാലത്ത് നാട്ടിലെത്തി. തുടര്‍ന്ന് പുനെയില്‍ അക്കൌണ്ടന്‍റായി ജോലി ചെയ്യുകയായിരുന്നു. അതിനിടെ നാട്ടിലെത്തി സുഹൃത്തുക്കളെ കാണാന്‍ പോയപ്പോഴാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

Related Tags :
Similar Posts