< Back
Kerala
കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായി; നാലുപേർ അറസ്റ്റിൽ
Kerala

കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായി; നാലുപേർ അറസ്റ്റിൽ

Web Desk
|
18 Nov 2022 7:24 PM IST

ഇന്നലെ സുഹൃത്തായ സ്ത്രീക്കും ഇവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം മോഡൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു

കൊച്ചി: കൊച്ചിയിൽ മോഡൽ കൂട്ടബലാത്സംഗത്തിന് ഇരയായി. ഇന്നലെ അർധരാത്രിയാണ് സംഭവം. ഇന്ന് രാവിലെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഒരു സ്ത്രീ ഉൾപ്പടെ നാലുപേരെ എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായവരിൽ മൂന്ന് പേർ കൊടുങ്ങല്ലൂർ സ്വദേശികളാണ്. ഇന്നലെ സുഹൃത്തായ സ്ത്രീക്കും ഇവരുടെ മൂന്ന് സുഹൃത്തുക്കൾക്കുമൊപ്പം മോഡൽ ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു. അതിന് ശേഷം കുഴഞ്ഞുവീണുവെന്നും തുടർന്ന് കാറിൽ കയറ്റി കൊണ്ടുപോയ പ്രതികൾ വഴിയിൽ വെച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നുമാണ് മോഡൽ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രാവിലെ പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് കേസെടുക്കുകയും നാലുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Similar Posts