< Back
Kerala
മോഡലുകളുടെ മരണം: സൈജു തങ്കച്ചനുമായി പൊലിസ് ഇന്ന് തെളിവെടുപ്പ് നടത്തും
Kerala

മോഡലുകളുടെ മരണം: സൈജു തങ്കച്ചനുമായി പൊലിസ് ഇന്ന് തെളിവെടുപ്പ് നടത്തും

Web Desk
|
28 Nov 2021 6:29 AM IST

സൈജു തങ്കച്ചനെ മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്

കൊച്ചിയിൽ മോഡലുകളുടെ മരണത്തിൽ സൈജു തങ്കച്ചനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെ മൂന്ന് ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച ഔഡി കാർ കസ്റ്റഡിയിലെടുത്ത് കൂടുതൽ പരിശോധന നടത്തും. കേസിലെ പ്രതി അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. പ്രധാന തെളിവായ ഹാർഡ് ഡിസ്‌ക്ക് വീണ്ടെടുക്കാനാകാത്ത സാഹചര്യത്തിൽ കേസിൽ സൈജുവിന്റെ മൊഴി നിർണായകമാണ്. മൂന്ന് ദിവസത്തിനുള്ളിൽ സൈജുവിൽ നിന്നും പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പൊലിസ് ലക്ഷ്യം.

മോഡലുകളെ പിന്തുടരാൻ സൈജു ഉപയോഗിച്ച ഔഡി കാർ കസ്റ്റഡിയിലെടുക്കുകയാണ് ആദ്യ നടപടി. ശേഷം നന്പർ 18 ഹോട്ടലിൽ എത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. സൈജു താമസിച്ചിരുന്ന ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്താൻ സാധ്യതയുണ്ട്. കേസിലെ പ്രതി അബ്ദുറഹ്‌മാനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരുടെയും, നമ്പർ 18 ഹോട്ടൽ ജീവകാരുടെയും ചോദ്യം ചെയ്യലും തുടരുകയാണ്.

Similar Posts