< Back
Kerala

Kerala
'കോണ്‍ഗ്രസ് ഫണ്ട് മോദി മരവിപ്പിച്ചു.. സഹായിക്കൂ'; കെ.പി.സി.സിയുടെ ധനസമാഹരണം
|6 April 2024 5:07 PM IST
കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ അടക്കമുള്ളവരാണ് ഫണ്ട് സമാഹരണത്തിനിറങ്ങിയത്.
തിരുവനന്തപുരം: എ.ഐ.സി.സി ആഹ്വാനപ്രകാരം കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ജനങ്ങളില്‍ നിന്ന് ധനസമാഹരണം. 'കോണ്‍ഗ്രസ് ഫണ്ട് മോദി മരവിപ്പിച്ചു.. സഹായിക്കൂ..' എന്ന് അഭ്യര്‍ഥിച്ചാണ് ധനസമാഹരണം നടത്തുന്നത്. കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി അടക്കമുള്ളവരാണ് ഫണ്ട് സമാഹരണത്തിനിറങ്ങിയത്.
മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് ജയ്പൂരിൽ നടന്ന കോൺഗ്രസ് റാലിയിൽ സോണിയ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ ബിജെപി ഇല്ലാതാക്കി. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാൻ പോരാടണം. ഭരണഘടന മാറ്റാനുള്ള ഗൂഢാലോചനകൾ നടക്കുന്നുവെന്നും എങ്ങും അനീതിയുടെ ഇരുട്ടാണെന്നും സോണിയ ഗാന്ധി പറഞ്ഞു.