< Back
Kerala

Kerala
മലപ്പുറത്ത് രൂപമാറ്റം വരുത്തിയ ആഡംബരകാറുകൾ പിടികൂടി
|10 May 2024 6:01 PM IST
മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്
മലപ്പുറം: തിരൂരിൽ രൂപമാറ്റം വരുത്തിയ ആഡംബരകാറുകൾ പിടികൂടി. മോട്ടോർ വാഹനവകുപ്പ് എഫോഴ്‌സ്‌മെൻറ് വിഭാഗമാണ് വാഹനം പിടികൂടിയത്. രൂപമാറ്റം വരുത്തി നമ്പർ പ്രദർശിപ്പിക്കാതെയായിരുന്നു വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയിരുന്നത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്തിയിലെത്തിയ പൊലീസ് സംഘമാണ് വാഹനങ്ങൾ പിടികൂടിയത്. വിവാഹപാർട്ടികൾക്ക് വാടകയ്ക്ക് നൽകാനാണ് ഇവ ഉപയോഗിച്ചിരുന്നത്. കൂളിങ്, സൈലൻസർ, ടയറുകൾ തുടങ്ങി നിരവധി മാറ്റങ്ങൾവരുത്തിയാണ് വാഹനം നിരത്തിലിറക്കിയത്. നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ കാമറകളിൽ ചിത്രം പതിഞ്ഞിരുന്നെങ്കിലും ഉടമ ആരാണെന്ന് തിരിച്ചറിയാനായിരുന്നില്ല.
പിഴയടക്കുകയും വാഹനം പഴയ രൂപത്തിലേക്ക് മാറ്റുകയും ചെയ്താൽ മാത്രമേ വിട്ടുനൽകുകയുള്ളൂവെന്ന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.