< Back
Kerala
modi meditation kanyakumari
Kerala

മോദിയുടെ ധ്യാനം അവസാനിച്ചു; കന്യാകുമാരിയിൽനിന്ന് മടങ്ങി

Web Desk
|
1 Jun 2024 4:31 PM IST

ഹെലികോപ്ടർ മാർഗം തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: ധ്യാനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിൽനിന്ന് മടങ്ങി. കന്യാകുമാരിയിൽ നിന്ന് ഹെലികോപ്ടർ മാർഗം പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി. നാവിക സേനയുടെ മൂന്ന് ഹെലകോപ്ടറുകളിലായിട്ടാണ് സംഘം എത്തിയത്.

തുടർന്ന് വ്യോമസേനയടെ വിമാനത്തിൽ സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് പോകും. മെയ് 30ന് വൈകീട്ടാണ് ധ്യാനം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരുന്നത്.

45 മണിക്കൂറാണ് മോദി ധ്യാനത്തിലിരുന്നത്. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയതിനെ വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരുന്നു.

Similar Posts