< Back
Kerala
മോഫിയ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
Kerala

മോഫിയ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

Web Desk
|
29 Nov 2021 2:41 PM IST

പ്രതികൾക്കായി ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നൽകും.

ആലുവയിൽ നിയമ വിദ്യാർഥി മോഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. മോഫിയയുടെ ഭർത്താവ് സുഹൈൽ , മാതാപിതാക്കൾ എന്നിവരുടെ ഹരജിയാണ് തള്ളിയത്. പ്രതികൾക്കായി ക്രൈംബ്രാഞ്ച് നാളെ കസ്റ്റഡി അപേക്ഷ നൽകും.

ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനുള്ള സാധ്യതയുണ്ട്. അതേസമയം, പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് കോടതി പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നാളെ രാവിലെ 11 ഓടെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

Related Tags :
Similar Posts