< Back
Kerala
മോഫിയ ആത്മഹത്യ കേസ്: പ്രതികളെ എട്ടാം തിയതി വരെ റിമാൻറ് ചെയ്തു
Kerala

മോഫിയ ആത്മഹത്യ കേസ്: പ്രതികളെ എട്ടാം തിയതി വരെ റിമാൻറ് ചെയ്തു

Web Desk
|
2 Dec 2021 8:57 PM IST

മന്ത്രി ബിന്ദു മോഫിയയുടെ ആലുവയിലെ വസതിയിലെത്തി കുടുംബത്തെ കണ്ടു

ആലുവയിൽ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് മോഫിയ ആത്മഹത്യ ചെയ്ത കേസിലെ പ്രതികളെ എട്ടാം തിയതി വരെ റിമാൻറ് ചെയ്തു. കസ്റ്റഡി കാലാവധി പൂർത്തിയാക്കിയ ശേഷം ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് നടപടി. മോഫിയയുടെ ഭർത്താവ് സുഹൈലിനേയും മാതാപിതാക്കളേയുമാണ് കോടതി റിമാന്റ് ചെയ്തത്. പ്രതികൾ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. അതിനിടെ, മന്ത്രി ബിന്ദു മോഫിയയുടെ ആലുവയിലെ വസതിയിലെത്തി കുടുംബത്തെ കണ്ടു.

Similar Posts