< Back
Kerala

Kerala
മോഫിയയുടെ ആത്മഹത്യ; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
|24 Nov 2021 1:57 PM IST
ആലുവ റൂറൽ എസ് പി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
ആലുവയിൽ സ്ത്രീധന പീഡനത്തെതുടർന്ന് മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആലുവ റൂറൽ എസ് പി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.
അതേസമയം മോഫിയയുടെ മരണത്തിൽ ഡിവൈഎസ്പി എസ്പി ക്ക് റിപ്പോർട്ട് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ,ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് ഡിവൈഎസ്പി കൈമാറിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐ സുധീറിനെതിരെ നടപടി ഉണ്ടായേക്കും.
സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം.