< Back
Kerala
എന്റെ പ്രിയപ്പെട്ടവൾ; വിവാഹവാർഷിക ദിനത്തില്‍ കുറിപ്പുമായി മുഹമ്മദ് റിയാസ്
Kerala

'എന്റെ പ്രിയപ്പെട്ടവൾ'; വിവാഹവാർഷിക ദിനത്തില്‍ കുറിപ്പുമായി മുഹമ്മദ് റിയാസ്

Web Desk
|
15 Jun 2022 12:08 PM IST

2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരായത്

തിരുവനന്തപുരം: വിവാഹ വാർഷിക ദിനത്തിൽ ഭാര്യ വീണക്ക് ആശംസകൾ നേർത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

'ഇന്ന് വിവാഹ വാർഷികം. നിലവിട്ട അസംബന്ധ പ്രചരണങ്ങൾ സൃഷ്ടിക്കാവുന്ന,ജീവനുള്ള മനുഷ്യന്റെ പച്ച മാംസം കടിച്ച് തിന്നുമ്പോൾ അനുഭവിക്കേണ്ട വേദനയെ, വർഷങ്ങളായി പുഞ്ചിരിയോടെ നേരിടുന്ന എന്റെ പ്രിയപ്പെട്ടവൾ എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭാര്യ വീണയ്ക്ക് ഒപ്പമുള്ള ചിത്രത്തോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചത്.

2020 ജൂൺ 15 നാണ് മുഹമ്മദ് റിയാസും വീണ വിജയനും വിവാഹിതരായത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽ വെച്ചാണ് വിവാഹ ചടങ്ങ് നടന്നത്. കൊവിഡ് പ്രൊട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വളരെ കുറച്ച് പേർ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.



Similar Posts