< Back
Kerala
ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി; മാത്യു കുഴൽനാടന്റെ ആരോപണത്തിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala

'ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി'; മാത്യു കുഴൽനാടന്റെ ആരോപണത്തിൽ പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Web Desk
|
29 Jun 2022 11:27 AM IST

ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ നടത്തിയ ആരോപണങ്ങൾക്ക് പുതുമയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 2021 ലെ തിരഞ്ഞെടുപ്പിലും ഇക്കാര്യം പ്രചരിപ്പിച്ചതാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിക്കൊണ്ടു വരികയാണ്. ഇത്തരം ആരോപണങ്ങൾ ഉയർന്നിട്ടും വൻ ഭൂരിപക്ഷത്തിൽ താൻ വിജയിച്ചു. ഈ ആരോപണങ്ങളെ ജനങ്ങൾ തള്ളി കളഞ്ഞതാണെന്നും മന്ത്രി പറഞ്ഞു.

പി.ഡബ്ല്യു.സി ഡയറക്ടർ ജെയ്ക്ക് ബാലകുമാർ മുഖ്യമന്ത്രിയുടെ മകളുടെ മെന്റർ ആണെന്ന് വീണയുടെ കമ്പനി വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് പുറത്തുവിടുമെന്നുമായിരുന്നു മാത്യു കുഴൽനാടൻ എംഎൽഎയുടെ പ്രതികരണം.

വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റിൽ ജെയ്ക്ക് ബാലകുമാർ തനിക്ക് മെന്ററെ പോലെയാണെന്ന് കുറിച്ചിരുന്നു. വിവാദങ്ങൾ ഉയർന്ന് വന്നപ്പോൾ വെബ്‌സൈറ്റ് അപ്രത്യക്ഷമായി. കുറച്ച് കാലം കഴിഞ്ഞ് വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോൾ ബാലകുമാറിനെ കുറിച്ചുള്ള വാക്യങ്ങൾ മാറ്റിയിരുന്നു. താൻ പറഞ്ഞതിൽ ഒരു വരിയോ അക്ഷരമോ പോലും പിൻവലിക്കാൻ തയ്യാറല്ലെന്നും ആരോപണം തെളിയിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു എന്നും മാത്യു കുഴൽനാടൻപറഞ്ഞു.


Similar Posts