< Back
Kerala

Kerala
പ്രതീഷ് വിശ്വനാഥിനൊപ്പം മോഹൻലാലും പ്രിയദർശനും; വിമർശനവുമായി സോഷ്യൽ മീഡിയ
|3 Jan 2022 5:43 PM IST
സംഘ്പരിവാർ നേതാവ് പ്രതീഷ് വിശ്വനാഥിനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത് നടൻ മോഹൻലാലും സംവിധായകൻ പ്രിയദർശനും. പ്രതീഷ് വിശ്വനാഥ് തന്നെയാണ് ചിത്രം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ മുൻ നേതാവായ പ്രതീഷ് വിശ്വനാഥിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ പ്രകോപനപരമായ പോസ്റ്റുകൾ വിവാദമായിരുന്നു.
ചിത്രം പുറത്ത് വന്നതിനു പിന്നാലെ മോഹൻലാലിനെയും പ്രിയദർശനെയും വിമർശിച്ച് നിരവധിപേർ ഫേസ്‌ബുക്കിൽ രംഗത്തെത്തി. ഹിംസയുടെ പ്രചാരകനായ ഒരു ഭീകരവാദിയുടെ കൂടെ ഞെളിഞ്ഞു നിന്ന് ഫോട്ടോ എടുക്കാൻ മടിയില്ലാത്ത വിധം ഒളിച്ചുവെക്കപ്പെട്ട വർഗീയവാദികളുടെ തനിനിറം പുറപ്പെട്ട് തുടങ്ങിയിരിക്കുന്നുവെന്നാണ് ഒരു വിമർശനം.
Summary : Mohanlal and Priyadarshan with Pratheesh Vishwanath; Social media with criticism