< Back
Kerala
ഓന്തിനെ നാണിപ്പിക്കുന്ന വിധത്തിലാണ് മേജർ രവി നിറം മാറിയത്; വിമർശ‌നവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ
Kerala

'ഓന്തിനെ നാണിപ്പിക്കുന്ന വിധത്തിലാണ് മേജർ രവി നിറം മാറിയത്'; വിമർശ‌നവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ

Web Desk
|
31 March 2025 3:42 PM IST

'അദ്ദേഹം പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികളല്ല മലയാളികൾ'

എറണാകുളം: മേജർ രവിക്കെതിരെ രൂക്ഷ വിമർശനവുമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ. ഓന്തിനെ നാണിപ്പിക്കുന്ന വിധത്തിലാണ് മേജർ രവി നിറം മാറിയത്. സെൻസിറ്റീവ് കണ്ടന്റ് ഉണ്ടാക്കി ആളാകാനുള്ള ശ്രമമാണ് രവി നടത്തുന്നത്. അദ്ദേഹം പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികളല്ല മലയാളികളെന്നും മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'എമ്പുരാൻ സിനിമ അണിയറപ്രവർത്തകർക്കും ഫാൻസുകാർക്കും ഒപ്പം കണ്ട ശേഷം ലോകോത്തര നിലവാരമുള്ള സിനിമ‌ ആണ് എന്നും സംവിധായകൻ പൃഥ്വിരാജിന് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു ചാനലിൽ റിവ്യൂ പറഞ്ഞ അദ്ദേഹം പിറ്റെ ദിവസം ഓന്തിനെയും നാണിപ്പിക്കുന്ന വിധത്തിൽ നിറം മാറി വന്ന് സിനിമയെയും സംവിധായകനെയും വിമർശിച്ചത് വെറും പബ്ലിസിറ്റിക്ക് വേണ്ടി ആണെന്ന് നമ്മൾ മറക്കരുത്. കൂടാതെ എല്ലാ ഭാഗത്ത് നിന്നും പ്രഷറിൽ നിൽക്കുന്ന അണിയറ പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങൾ ആണെന്ന് തെറ്റായ ധാരണകൾ ഉണ്ടാക്കാനും ഇയാൾക്ക് കഴിഞ്ഞു. ഇയാൾ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങാൻ മാത്രം വിഡ്ഢികൾ ആണ് കേരളത്തിലെ ജനങ്ങൾ എന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല'- അസോസിയേഷൻ ഫേസ്ബുക്കിൽ കുറിച്ചു

എമ്പുരാൻ റിലീസായതിനു പിന്നാലെ പല കാര്യങ്ങളുമുന്നയിച്ച് മേജർ രവി രം​ഗത്തുവന്നിരുന്നു. മോഹൻലാൽ പ്രിവ്യൂ കാണാതെയാണ് സിനിമ കണ്ടതെന്നടക്കം അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അസോസിയേഷന്റെ പോസ്റ്റ്.

Similar Posts