< Back
Kerala

Kerala
'വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം'; മോഹൻലാലിന്റെ ഹരജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
|24 March 2026 7:50 AM IST
പേരും ശബ്ദവും ചിത്രവും തനതായ ശൈലിയും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാണ് ഹരജിയിലെ ആവശ്യം
ന്യൂഡൽഹി: വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ. പേരും ശബ്ദവും ചിത്രവും വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും.
അഭിനേതാക്കളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി താരങ്ങൾ ഇതേ ആവശ്യത്തിൽ കോടതിയെ സമീപിച്ചിരുന്നു. അമിതാഭ് ബച്ചൻ, രജനീകാന്ത് എന്നിവർ ഇത്തരം ഹരജിയിൽ അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്.