< Back
Kerala
എന്നെക്കുറിച്ച് ആദ്യമായി അല്ല.., എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും നന്ദി ഞാന്‍ അറിയിക്കുന്നു; ചർച്ചയായി മോഹൻലാലിൻറെ വാക്കുകൾ

മോഹൻലാൽ | Photo: Facebook

Kerala

'എന്നെക്കുറിച്ച് ആദ്യമായി അല്ല.., എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും നന്ദി ഞാന്‍ അറിയിക്കുന്നു'; ചർച്ചയായി മോഹൻലാലിൻറെ വാക്കുകൾ

Web Desk
|
5 Oct 2025 7:13 PM IST

ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു

തിരുവനന്തപുരം: ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. പരിപാടിക്കിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ വാക്കുകളും മോഹൻലാലിന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ചർച്ചയാവുന്നത്.

'രണ്ട് ദശാബ്ദം മുമ്പ് ഈ അവാര്‍ഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രത്യേക താല്‍പര്യമെടുത്താണ് മോഹന്‍ലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവുമുണ്ട്.' അടൂര്‍ പറഞ്ഞു.

ഇതിനെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പരോക്ഷമായ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'എന്നെക്കുറിച്ച് ആദ്യമായി അല്ല.., എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റുള്ളവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു.' മോഹന്‍ലാൽ മറുപടി പറഞ്ഞു. ഇപ്പോൾ മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. നേരത്തെയും വിവാദമായ പരാമർശങ്ങൾ അടൂർ തന്റെ പ്രസംഗങ്ങളിൽ നടത്തിയിട്ടുണ്ട്.

സെപ്തംബര്‍ 23നാണ് മോഹന്‍ലാലിന് രാജ്യം ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നല്‍കി ആദരിച്ചത്. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പമാണ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കിയത്. മലയാളത്തിൽ പുരസ്‌കാരത്തിന് അർഹനാകുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. നേരത്തെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മാത്രാണ് മലയാള സിനിമയില്‍ നിന്നും ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.

Similar Posts