< Back
Kerala
ഇന്നലെ പറഞ്ഞു, മനസറിഞ്ഞ് കൊടുത്തതല്ലെന്ന്... ഇന്ന് പറയുന്നു പാർട്ടിയോടുള്ള കൂറ് കൊണ്ടാണെന്ന്; പെൻഷൻ തുക എം.വി ഗോവിന്ദന് കൊടുത്തതിൽ മലക്കംമറിഞ്ഞ് മൊയ്തീൻ
Kerala

'ഇന്നലെ പറഞ്ഞു, മനസറിഞ്ഞ് കൊടുത്തതല്ലെന്ന്... ഇന്ന് പറയുന്നു പാർട്ടിയോടുള്ള കൂറ് കൊണ്ടാണെന്ന്'; പെൻഷൻ തുക എം.വി ഗോവിന്ദന് കൊടുത്തതിൽ മലക്കംമറിഞ്ഞ് മൊയ്തീൻ

അഹമ്മദലി ശര്‍ഷാദ്
|
16 Feb 2026 6:56 PM IST

നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പൈസ കൊടുത്തത് എന്നാണ് കഴിഞ്ഞ ദിവസം മൊയ്തീൻ പറഞ്ഞത്

കോഴിക്കോട്: പെൻഷൻ തുക സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് കൊടുത്തത് പാർട്ടിയോടുള്ള കൂറുകൊണ്ടാണെന്ന് മൊയ്തീൻ. പൈസ കയ്യിലെടുത്ത് എണ്ണിക്കളിച്ചിരുന്നു. ഫോട്ടോ എടുപ്പിക്കണമെന്ന് വിചാരിച്ചിരുന്നു. അതിനിടെ സ്റ്റേജിൽ കയറി പൈസ കൊടുത്തതാണ്. ആരും പറഞ്ഞിട്ട് കൊടുത്തതല്ല, തന്റെ മനസ്സറിഞ്ഞ് കൊടുത്തതാണെന്നും മൊയ്തീൻ പറയുന്ന വീഡിയോ ആണ് ഇന്ന് പുറത്തുവന്നത്.

എന്നാൽ നേതാക്കൾ പറഞ്ഞതുകൊണ്ടാണ് പൈസ കൊടുത്തത് എന്നാണ് കഴിഞ്ഞ ദിവസം മൊയ്തീൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നിൽവെച്ച് പെൻഷൻ പൈസ എണ്ണുന്ന ഫോട്ടോകൾ വരാറില്ലേ. അതുപോലെ വേദിയിൽ നിന്ന് എണ്ണിയപ്പോൾ ഇത് മൂപ്പർക്ക് കൊടുക്കൂ...നിങ്ങൾക്ക് തന്നെ തിരിച്ചുതരുമെന്ന് ചില നേതാക്കൾ പറഞ്ഞു. തന്റെ ഇഷ്ടപ്രകാരം ചെയ്തതല്ലെന്നും മൊയ്തീൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Similar Posts