< Back
Kerala

പ്രതീകാത്മക ചിത്രം
Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 33 വർഷം കഠിന തടവ്
|27 Oct 2023 3:43 PM IST
ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊട്ടൻകോട് സ്വദേശിയായ പ്രതിക്ക് 33 വർഷം കഠിന തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും ശിക്ഷ. 2020ൽ രാജാക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. ഇടുക്കി അതിവേഗ കോടതി ജഡ്ജ് ടി ജി വർഗ്ഗീസാണ് ശിക്ഷ വിധിച്ചത്. ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി ശിക്ഷ അനുഭവിക്കണം.
പെൺകുട്ടിയുടെ പുനരധിവാസത്തിനായി 50,000 രൂപ നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. വീട്ടിൽ ആളില്ലാത്ത സമയത്ത് കയറിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കുകയും ഗർഭിണിയാക്കുകയുമായിരുന്നു.
Accused in Idukki rape case sentenced to 33 years in prison