< Back
Kerala

Kerala
പരീക്ഷാഹാളിൽ വിദ്യാർഥിയെ മാനഭംഗപ്പെടുത്തിയ കേസിൽ അധ്യാപകന് കോടതി 7 വർഷം കഠിന തടവും അര ലക്ഷം പിഴയും
|4 Dec 2023 8:42 PM IST
കോഴിക്കോട് മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ അഞ്ചുപുരയിൽ ലാലുവിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്
കോഴിക്കോട്: പരീക്ഷാഹാളിൽ വിദ്യാർഥിയെ മാനഭംഗപ്പെടുത്തിയ കേസിൽ അധ്യാപകന് കോടതി 7 വർഷം കഠിന തടവും അര ലക്ഷം പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് മേമുണ്ട ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകൻ അഞ്ചുപുരയിൽ ലാലുവിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
അഴിയൂർ ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷക്കെത്തിയ വിദ്യാർത്ഥിയാണ് അതിക്രമത്തിനിരയായത്. കേസിൽ പതിമൂന്ന് സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. ഇക്കൊല്ലം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു മാസം കൊണ്ട് തന്നെ കേസിൽ വിധി വന്നുവെന്നത് പ്രത്യേകതയാണ്.