< Back
Kerala
പിതാവിൽ നിന്ന് രക്ഷ തേടി കുംഭമേള താരം മൊണാലിസ കേരളത്തിൽ
Kerala

പിതാവിൽ നിന്ന് രക്ഷ തേടി കുംഭമേള താരം മൊണാലിസ കേരളത്തിൽ

Web Desk
|
11 March 2026 2:33 PM IST

സിനിമ ഷൂട്ടിങ്ങിനായി മൊണാലിസയും കുടുംബവും തിരുവനന്തപുരത്താണ് ഉള്ളത്

തിരുവനന്തപുരം: പിതാവിൽ നിന്ന് രക്ഷ തേടി കുംഭമേളയിലെ വൈറൽ താരം മൊണാലിസ ഭോസ്‍ലെ കേരളത്തിൽ. പിതാവ് മറ്റൊരാളുമായി കല്യാണത്തിന് നിർബന്ധിച്ചതോടെയാണ് കാമുകനൊപ്പം മൊണോലിസ തമ്പാനൂര്‍ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മധ്യപ്രദേശ് സ്വദേശി ഫർമാനുമായാണ് പ്രണയത്തിലാണ് യുവതി. സിനിമ ഷൂട്ടിങ്ങിനായി മൊണാലിസയും കുടുംബവും തിരുവനന്തപുരത്താണ് ഉള്ളത്.അരുമാനൂർ നയിനാർ ക്ഷേത്രത്തിൽ വൈകിട്ട് അഞ്ചിന് താലികെട്ട് നടക്കും.

മഹാകുംഭമേളയിലൂടെയാണ് മൊണാലിസ സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രയാഗ്‌രാജിലെ കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലാവുകയായിരുന്നു.

പെട്ടെന്നുള്ള പ്രശസ്തി ശല്യമായപ്പോൾ പിതാവ് മകളെ സ്വന്തം നാടായ ഇൻഡോറിലേക്ക് തിരിച്ചയച്ചു. പിന്നാലെ സിനിമാ അവസരങ്ങളും തേടിയെത്തി. 'ദ ഡയറി ഓഫ് മണിപ്പൂർ' എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ. നടൻ രാജ്‌കുമാർ റാവുവിൻ്റെ സഹോദരൻ അമിത് റാവു നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സനോജ് മിശ്രയാണ്.

Similar Posts