< Back
Kerala

Kerala
കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി
|26 March 2023 11:57 AM IST
സ്നേഹസ്പർശം പദ്ധതിയുടെ അക്കൗണ്ടിൽ നിന്നും പലിശയിനത്തിലാണ് പണം നഷ്ടമായത്
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്‍റെ പഞ്ചാബ് നാഷണൽ ബാങ്കിലുള്ള അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയാണ് നഷ്ടമായത്. സ്നേഹസ്പർശം പദ്ധതിയുടെ അക്കൗണ്ടിൽ നിന്നും പലിശയിനത്തിലാണ് പണം നഷ്ടമായത്. പലിശയിനത്തിൽ നൽകിയ അധിക തുക തിരിച്ചു പിടിച്ചപ്പോൾ സംഭവിച്ചതാകമെന്നാണ് ബാങ്ക് നൽകിയ വിശദീകരണമെന്ന് ജില്ലാ പഞ്ചായത്ത് അറിയിച്ചു. ബാങ്കിനോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ബാങ്ക് വിശദീകരണം നൽകാത്ത സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത്.