< Back
Kerala
ആ സമയത്ത് പണം വരും; വാക്‌സിൻ വാങ്ങാൻ പണമെവിടെ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി
Kerala

'ആ സമയത്ത് പണം വരും'; വാക്‌സിൻ വാങ്ങാൻ പണമെവിടെ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി

Web Desk
|
28 April 2021 6:26 PM IST

ഒരു കോടി ഡോസ് വാക്‌സിന് 483 കോടി രൂപയാണ് ചെലവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: വാക്‌സിൻ വാങ്ങാനുള്ള പണം സമയമാകുമ്പോൾ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാന്‍ 483 കോടി രൂപയാണ് ചെലവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഇതൊക്കെ സാധാരണ നിലക്ക് ഗവൺമെന്റ് ചെയ്യേണ്ട കാര്യങ്ങൾ ഗവൺമെന്റ് ചെയ്യും. അതൊക്കെ പണം എവിടേന്ന് ചോദിച്ചാൽ, ആ സമയത്ത് പണം വരും. അതു തന്നെയാണ് അതിനുള്ള മറുപടി' - എന്നായിരുന്നു മുഖ്യമന്ത്രി മറുപടി.

ഇപ്പോൾ ലോക്ഡൗണിലേക്ക് പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. എന്നാൽ കടുത്ത നിയന്ത്രണം വേണ്ടി വരും. ലോക്ക്ഡൗൺ അവസാന കൈയായി എടുക്കേണ്ട തീരുമാനമാണ്. ആവശ്യത്തിന് വാക്‌സിൻ ലഭിക്കുന്നില്ല. രണ്ടാം ഡോസ് എടുക്കേണ്ടവർക്കാണ് ഇനി മുൻഗണന ലഭിക്കുക- അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇന്ന് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്കാണ് (35013) രേഖപ്പെടുത്തിയത്. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസർഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Similar Posts