< Back
Kerala
കുരങ്ങു വസൂരി ലക്ഷണം; കണ്ണൂരിൽ ഏഴുവയസ്സുകാരി ചികിത്സയിൽ
Kerala

കുരങ്ങു വസൂരി ലക്ഷണം; കണ്ണൂരിൽ ഏഴുവയസ്സുകാരി ചികിത്സയിൽ

Web Desk
|
8 Aug 2022 10:39 AM IST

ഇന്നലെ യു.കെയിൽ നിന്നും എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്

കണ്ണൂര്‍: കണ്ണൂരിൽ കുരങ്ങു വസൂരി ലക്ഷണങ്ങളോടെ ഏഴ് വയസുകാരിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ യു.കെയിൽ നിന്നും എത്തിയ കുട്ടിയുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്. സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്.

അതേസമയം കുരങ്ങ് വസൂരി വ്യാപനം തടയാൻ ആരോഗ്യമന്ത്രാലയം മാർഗനിർദേശം പുറത്തിറക്കിയിരുന്നു. രോഗിയുമായി അടുത്തിടപഴകൽ, ശരീരസ്രവങ്ങളുമായോ മുറിവുകളുമായോ നേരിട്ടുള്ള സമ്പർക്കം, രോഗി ഉപയോഗിച്ച വസ്തുക്കളുമായുള്ള പരോക്ഷസമ്പർക്കം എന്നിവയിലൂടെ രോഗം പകരാനുള്ള സാധ്യതയുണ്ടെന്നും അവ ഒഴിവാക്കണമെന്നും നിർദേശത്തിലുണ്ട്. രോഗവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങൾ നടത്തരുതെന്നും മന്ത്രാലയം അറിയിച്ചു.

UPDATING

Related Tags :
Similar Posts