< Back
Kerala
കുരങ്ങുവസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ
Kerala

കുരങ്ങുവസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ

Web Desk
|
17 July 2022 10:00 AM IST

സ്രവം പരിശോധനയ്ക്ക് അയച്ചു

കണ്ണൂർ: കുരങ്ങ് വസൂരി ലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവ് നിരീക്ഷണത്തിൽ.ചികിത്സയിലുള്ള യുവാവിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചു.

വിദേശത്തുനിന്ന് എത്തിയയാളാണ് ചികിത്സയിലുള്ളത്. പരിശോധന ഫലം ലഭ്യമായിട്ടില്ലെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ഗൾഫിൽ നിന്നും മംഗളൂരു വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ഇപ്പോൾ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ മുറിയിൽ നിരീക്ഷണത്തിലാണ്.

കൊല്ലം സ്വദേശിയായ 35കാരന് കഴിഞ്ഞദിവസം കുരങ്ങ് വസൂരി സ്ഥിരീകരിച്ചിരുന്നു. യുഎഇയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ ഇയാള്‍ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എംസിഎച്ച്) ചികിത്സയ്ക്കായി ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി കുരങ്ങ് വസൂരി സ്ഥിരീകരിക്കുന്നതും കേരളത്തിലാണ്.

Similar Posts