< Back
Kerala

Kerala
പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു
|30 Sept 2024 11:46 AM IST
ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി
കൊച്ചി: പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു. അതിജീവിതയെ പീഡിപ്പിക്കാൻ കൂട്ടുനിന്നുവെന്നായിരുന്നു മോൻസനെതിരായ കുറ്റം. പെരുമ്പാവൂർ അതിവേഗ കോടതിയുടെതാണ് നടപടി. ഒന്നാം പ്രതി ജോഷി കുറ്റക്കാരനെന്നും കോടതി കണ്ടെത്തി. ഇയാൾക്കുള്ള ശിക്ഷ ഉച്ചക്ക് ശേഷം പ്രഖ്യാപിക്കും. കേസിൽ രണ്ടാം പ്രതിയായിരുന്നു മോൺസൻ. മറ്റൊരു പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മോൻസന്‍ ജയിലിലാണ്.